Sunday, February 25, 2024

ഇന്ത്യയിൽ 6.25 ലക്ഷം കോവിഡ് രോഗികൾ, ഒരു ദിവസം കോവിഡ് രോഗികളുടെ എണ്ണം 20000 കടന്നു.

രാജ്യത്തെ കൊറോണവൈറസ് ബാധിതരുടെ എണ്ണം കുത്തനേ കൂടുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 20,903 പേര്‍ക്കാണ് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. പുതിയ രോഗികളുടെ എണ്ണത്തില്‍ ഒരുദിവസത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ കണക്കാണിത്‌. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6.25 ലക്ഷമായി. 379 പേര്‍ 24 മണിക്കൂറിനിടെ കോവിഡിനെ തുടര്‍ന്ന് മരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച്‌ 18,213 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

2.27 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3.79 ലക്ഷം പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ 1.86 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 8178 പേര്‍ മരിക്കുകയും ചെയ്തു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img