Sunday, February 25, 2024

ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ 19000 കടന്ന് തുടർച്ചയായി രണ്ടാം ദിനം

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 19,459 പോസിറ്റീവ് കേസുകളും 284 മരണവും റിപ്പോർട്ട് ചെയ്തു. പ്രതിദിന കൊവിഡ് കേസുകൾ 19000 കടന്നതു തുടർച്ചയായി രണ്ടാം ദിവസം . ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,48,318 ആയി. ആകെ മരണം 16,487 ആയി. 321,774 പേർ രോഗമുക്തി നേടി. 210,936 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

രാജ്യത്ത് പത്ത് ദിവസത്തിനിടെ ഒരു ലക്ഷത്തി എൺപതിനായിരം കേസുകളാണ് വർധിച്ചത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്ന് മാത്രം ഇന്നലെ 12,322 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് ഇന്ത്യയിലെ പുതിയ കേസുകളുടെ 62.32 ശതമാനമാണ്. മഹാരാഷ്ട്രയിൽ ഡെത്ത് ഓഡിറ്റിലൂടെ 96 പേരുടെ മരണം കൂടി കണക്കിൽ ചേർത്തു .

തെലങ്കാന, കർണാടക, ആന്ധ്ര, ഗോവ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വലിയതോതിൽ വർധിക്കുകയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും രോഗം പടരുന്നുണ്ട്. അസം തലസ്ഥാനമായ ഗുവാഹത്തി സമ്പൂർണ ലോക്ക്ഡൗണിലേക്ക് മാറി. 24 മണിക്കൂറിനിടെ 21 ബിഎസ്എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനം 3.8 ശതമാനമാണ് പുതിയ കേസുകളുടെ വളർച്ച.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img