Sunday, February 25, 2024

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നു.

രാജ്യത്ത് ഇന്നലെ മാത്രം 22,752 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 482 പേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ 7,42,417 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 20,642 പേര്‍ മരണമടഞ്ഞു.

രോഗബാധിതരില്‍ 4,56,831 പേര്‍ ഇതിനകം രോഗമുക്തരായി. 2,64,944 പേര്‍ ചികിത്സയില്‍ തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ 2,17,121 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,18,594 പേര്‍ക്കും ഡല്‍ഹിയില്‍ 1,02,831 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 37,550 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 29,968 പേര്‍ക്കും രോഗം ബാധിച്ചു.

ഇതുവരെ 1,04,73,771 സാംപിളുകള്‍ പരിശോധന നടത്തി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img