Sunday, February 25, 2024

ഇന്ത്യയിൽ ആദ്യമായി ഒരുദിവസം 500 കടന്നു കോവിഡ് മരണം

കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ 507 പേർ മരിച്ചു. ആദ്യമായാണ് ഒരുദിവസം 500ൽ കൂടുതൽ ആളുകൾ മരിക്കുന്നത്. 18653 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. 2,20,114 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത്. 3,47,979 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 17400 പേര്‍ മരിച്ചു.

ഇന്ത്യയിൽ ഇതാദ്യമായി പ്രാദേശികമായി വികസിപ്പിച്ച കോവിഡ് വാക്സിൻ കോവാക്സിന് പരീക്ഷണാനുമതി കിട്ടി. ഹൈദരാബാദിലെ ഭാരത് ബയോടെക് ആണ് മരുന്ന് കണ്ടെത്തിയത്. ഐസിഎംആര്‍, നാഷ്ണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ചാണ് മരുന്ന് വികസിപ്പിച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img