Monday, February 26, 2024

ആ കരുതലാണ് മലയാളിയുടെ ലാലേട്ടൻ….മണിക്കുട്ടൻ

ഓരോ മലയാളിയുടേയും സ്വകാര്യ അഹങ്കാരം എന്ന് പറയാവുന്ന അപൂർവ്വം ചിലരുണ്ട് . അവരിൽ ഒരാളാണ് മോഹൻലാൽ . അഭിനയ മികവുകൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന ഈ നടന്റെ അറുപതാം ജന്മദിനമാണ് 2020 മേയ് 21 . ഈ അവസരത്തിൽ യുവതലമുറയിലെ ശ്രദ്ധേയനായ നടൻ മണിക്കുട്ടൻ അദ്ദേഹവുമായുള്ള അനുഭവങ്ങൾ പങ്കു വയ്ക്കുന്നു  .

ഛോട്ടാ മുംബൈ എന്ന സിനിമയിലാണ്  ആദ്യമായി മണിക്കുട്ടൻ മോഹൻലാലിനൊപ്പം അഭിനയിക്കുന്നത് . പിന്നീട് കുരുക്ഷേത്രയിൽ . ഒടുവിൽ കുഞ്ഞാലിമരയ്ക്കാറിൽ . ഇതിനിടയിൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലും ചില സ്റ്റേജ് ഷോകളിലും ഒന്നിച്ച് പ്രവർത്തിച്ചു . അപ്പോഴൊക്കെ മോഹൻലാലിന്റെ  സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് മണിക്കുട്ടൻ പറയുന്നു .കോവിഡ് കാലത്ത് ലാലേട്ടൻ കാണിച്ച കരുതൽ പിടിച്ച് നിൽക്കുവാനുള്ള ഊർജ്ജം തന്നു . മാർച്ച് 25 നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടു കൂടി സിനിമകളുടെ റിലീസും ഷൂട്ടിങ്ങുമൊക്കെ മാറ്റി വച്ചു . ഇനി എന്താണെന്നറിയാത്ത പ്രതിസന്ധി എല്ലാവരെയും ബാധിച്ചു . സാമ്പത്തികവും ശാരീരികവും മാനസികവുമായ ആധി കാരണം ആകെ തളർന്നിരിക്കുമ്പോഴാണ് ലാലേട്ടന്റെ വിളി വരുന്നത് . ”എന്റെ ഫോണിലേയ്ക്ക്  ആദ്യമായാണ് ലാലേട്ടൻ വിളിക്കുന്നത് ” . എന്ന് മണിക്കുട്ടൻ .
തന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ വിശദമായി തിരക്കി . എല്ലാവരും സുരക്ഷിതരാണോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത് . ”സംസാരിച്ച് കഴിഞ്ഞപ്പോൾ എന്റെ മനസിലുണ്ടായിരുന്ന ആശങ്കകളെല്ലാം മാറി . ഒരു പോസിറ്റീവ് എനർജി കിട്ടി” എന്ന് മണിക്കുട്ടൻ പറയുന്നു

അതെ ആ കരുതലാണ് മലയാളിയുടെ ലാലേട്ടൻ …

അനു പി , ഇടവ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img