Monday, February 26, 2024

അർദ്ധ ശലഭാസനം – ഉദരസംബദ്ധമായ പ്രശ്നങ്ങൾക്കു പരിഹാരം

അർദ്ധ ശലഭാസനം.
പരിശീലന ക്രമം.
തറയിൽ കമിഴ്ന്നു കിടക്കുക. താടി തറയിൽ പതിഞ്ഞു ഇരിക്കണം. കൈകൾ ശരീരത്തിന് ഇരുവശത്തുമായി കമഴ്ത്തി വെക്കുക. സാവധാനം ശ്വാസം എടുത്തു കൊണ്ട് മുട്ട് മടക്കാതെ വലതു കാൽ കഴിയുന്നത്ര ഉയർത്തുകയും ശ്വാസം വിട്ടു കൊണ്ട് താഴ്ത്തുകയും ചെയ്യുക. വീണ്ടും ഇടതുകാൽ അതേ പോലെ ആവർത്തിക്കുക. ഇങ്ങനെ കാലുകൾ മാറി 5-6 തവണ അവർത്തിക്കേണ്ടതാണ്.
ഗുണങ്ങൾ.
ഉദരസംബദ്ധമായ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം കിട്ടുന്നു. ഇടുപ്പിനു നല്ല വ്യയാമം കിട്ടുന്നു. നടുവിന്റെ കശേരുക്കൾ ശക്തി പ്രാപിക്കുന്നു. വയറിന്റെ പേശികൾ ശക്തിപ്പെടുന്നു. തുടകൾക്കു നല്ല ആകാരഭംഗി ഉണ്ടാകുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img