Monday, February 26, 2024

അഴിയൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 10 വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു.

മാഹി അഴിയൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു. അഴിയൂർ ബോർഡ്‌ സ്കൂളിന് സമീപം താമസിക്കുന്ന മരുന്നറക്കൽ തെക്കയിൽ സഹൽ(10) അയൽവാസിയായ നെല്ലോളി ഇർഫാൻ (30) എന്നിവരാണ് മരിച്ചത്. മഴവെള്ളം കെട്ടിനിന്ന വഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണതാണ് അപകടത്തിന് കാരണമായത്.

മഴവെള്ളം കെട്ടിനിന്ന ചെറിയ തോട്ടിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണത് സമീപവാസികളുടെ ശ്രദ്ധയിൽപെട്ടിരുന്നി ല്ല. ഈ തോട്ടിലൂടെ തേങ്ങ ഒലിച്ചു വരുന്നത്കണ്ട് സഹൽ തോട്ടിലിറങ്ങി എടുക്കാൻ ശ്രമിക്കുമ്പോൾ ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് പിടയുന്ന സഹലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇർഫാനും ഷോക്കേൽക്കുകയായിരുന്നു.സമീപത്തുണ്ടായിരുന്ന സ്ത്രീകളുടെ കരച്ചിൽ കേട്ടാണ് ഇർഫാൻ എത്തിയത്. ഇരുവരും അയല്‍വാസികളാണ്.

ലൈൻ ഓഫ് ചെയ്ത് ഇരുവരേയും കരയ്ക്കെത്തിച്ച് മാഹി ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പരേതനായ മഹ്മൂദിന്റെയും റാബിയുടെയും മകനാണ് ഇർഫാൻ. സഹലിന്‍റെ പിതാവ് സലിം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img