Sunday, February 25, 2024

അമ്മ മരിച്ചത് അറിയാതെ അമ്മയോടൊപ്പം കളിച്ചു പിഞ്ച് കുഞ്ഞ്

ദിവസങ്ങളായുള്ള നടത്തത്തിനും യാത്രക്കും വിശപ്പിനും ദാഹത്തിനുമൊടുവില്‍ നാടണഞ്ഞപ്പോഴേക്കും ഇനിയൊരടി വെക്കാനുള്ള ജീവന്‍ ശേഷിച്ചില്ല അവരില്‍. പ്രത്യേക തീവണ്ടിയില്‍ നാട്ടിലെത്തി. എന്നാല്‍ വീടണഞ്ഞില്ല. അതിനു മുമ്ബ് തന്നെ ആ പ്ലാറ്റ്‌ഫോമില്‍ അവര്‍ മരിച്ചു വീഴുകയായിരുന്നു. തന്റെ ജീവനിലെ അവസാനത്തെ തുള്ളിയും പകര്‍ന്നു കൊടുത്തതു കൊണ്ടാവണം ജീവനില്‍ പാതിയായ ആ കുരുന്ന് അപ്പോഴും അവിടെ ഓടിക്കളിക്കുന്നുണ്ടായിരുന്നു.

പ്ലാറ്റ്‌ഫോമില്‍ അനാഥമായി കിടക്കുന്ന അവരുടെ മൃതദേഹത്തിന്റെയും അതിനു ചുറ്റും നടന്നു കളിക്കുന്ന കുഞ്ഞിന്റെയും ദൃശ്യങ്ങള്‍ ഇതിനകം ലോകം മുഴുവന്‍ കണ്ടു കഴിഞ്ഞു. നിസ്സഹായരായി നില്‍ക്കുന്ന ഒരു പറ്റം മനുഷ്യരുണ്ട് ആ ദേഹത്തിനു ചുറ്റും. അവരുടെ മൂത്ത കുട്ടിയാവണം ഇടക്ക് അനിയനെ അമ്മക്കരികില്‍ നിന്ന് പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ ഉണ്ട്.
ബിഹാറിലെ മുസഫര്‍ പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ളതാണ് കരള് പിളര്‍ക്കുന്ന ഈ ദൃശ്യം. 23കാരിയായ യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയതായി പിന്നീട് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഭക്ഷണവും വെള്ളവുമില്ലാതെയാണ് യുവതി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img