Monday, February 26, 2024

അന്വേഷിക്കുന്നതു ഫൈസൽ ഫരീദിനെ തന്നെ, പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും മറ്റൊരു യുവാവിന്റേതെന്ന പ്രചാരണം ശരിയല്ല

യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന പ്രതികളായ സ്വപ്‌നയെയും സരിത്തിനെയും സന്ദീപിനെയും പിടികൂടിയതിന് പിന്നാലെ കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിന് പിന്നാലെയാണ് അന്വേഷണ സംഘം. സ്വര്‍ണമടങ്ങിയ കോണ്‍സുലേറ്റ് ബാഗ് തയ്യാറാക്കി യുഎഇയില്‍ നിന്ന് അയച്ചത് ഫൈസലാണെന്ന് സരിത് മൊഴി നല്‍കിയിരുന്നു.

കേസിലെ മൂന്നാം പ്രതിയുടെ പേര് ഫൈസല്‍ ഫരീദ് എന്നു തിരുത്തണമെന്ന് കോടതിയോട് എന്‍ഐഎ ആവശ്യപ്പെട്ടു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കയ്പമംഗലം മൂന്നുപീടിക സ്വദേശിയാണു പ്രതി.

അന്വേഷിക്കുന്നത് ഫൈസല്‍ ഫരീദിനെ തന്നെയാണെന്നും പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും മറ്റൊരു യുവാവിന്റേതാണെന്ന പ്രചാരണം ശരിയല്ലെന്നും കസ്റ്റംസും അറിയിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img