Monday, February 26, 2024

അത്യപൂര്‍വമായ പി നള്‍ (പി.പി) ഗ്രൂപ്പിലുള്ള രക്തത്തിനു കാത്തുനില്‍ക്കാതെ തന്നെ കൊച്ചിയില്‍ ചികിത്സയിലുള്ള കുരുന്നിന്​ ശസ്ത്രക്രിയ.

ലോകത്തുതന്നെ അത്യപൂര്‍വമായ പി നള്‍ (പി.പി) ഗ്രൂപ്പിലുള്ള രക്തത്തിനു കാത്തുനില്‍ക്കാതെ തന്നെ കൊച്ചിയില്‍ ചികിത്സയിലുള്ള കുരുന്നിന്​ ശസ്ത്രക്രിയ. അഞ്ചു വയസ്സുകാരി അനുഷ്ക സന്തോഷിനാണ് അമൃത ആശുപത്രിയില്‍ സ്വന്തം രക്തം ഉപയോഗിച്ച്‌ ശസ്ത്രക്രിയ നടത്തിയത്. വ്യാഴാഴ്ച നടന്ന എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന്​ നേതൃത്വം നല്‍കിയ പ്ലാസ്​റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ.സുബ്രഹ്മണ്യ അയ്യര്‍ പറഞ്ഞു. കുട്ടി ആരോഗ്യവതിയാണ്. ശസ്ത്രക്രിയ തീര്‍ന്നതിന്റെ ആശ്വാസത്തിലാണ് അച്ഛനും അമ്മയും.

ഗുജറാത്തില്‍ താമസിക്കുന്ന മലപ്പുറം സ്വദേശികളുടെ മകളാണ് അനുഷ്ക. കഴിഞ്ഞ വര്‍ഷം കെട്ടിടത്തിനു മുകളില്‍നിന്ന്​ വീണ് തലയോട്ടിക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഈ കുരുന്നിന് ശസ്ത്രക്രിയ ആവശ്യമായി വന്നത്. ഇന്ത്യയിൽ അനുഷ്ക ഉൾ​െപ്പടെ രണ്ടുപേർക്കു മാത്രമേ പി നൾ രക്തഗ്രൂപ്പിൽപെട്ട രക്തമുള്ളൂ. ഇതിൽ രണ്ടാമത്തെയാളിൽനിന്ന് രക്തമെടുക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെങ്കിലും എ.ബി.ഒ ചേർച്ചയില്ലാത്തതിനാൽ പരാജയപ്പെട്ടു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img