Sunday, February 25, 2024

അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികന്‍ കേണല്‍ സന്തോഷ് ബാബുവിന് ഗാര്‍ഡ് ഓഫ് ഓണര്‍ നൽകി രാജ്യം

ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികന്‍ കേണല്‍ സന്തോഷ് ബാബുവിന്റെ സംസ്കാര ചടങ്ങുകള്‍ സ്വദേശമായ തെലങ്കാനയിലെ സൂര്യപ്പെട്ടില്‍ നടന്നു. സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ അടക്കമുള്ള എല്ലാ ബഹുമതികളും നല്‍കിയാണ് വീര ജവാന് രാജ്യം അന്ത്യാഞ്ജലി അര്‍പ്പിച്ചത്. സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും ഇന്നലെ തന്നെ ഹൈദരാബാദിലേക്ക് എത്തിച്ചിരുന്നു. പ്രത്യേക വിമാനത്തില്‍ എത്തിച്ച സന്തോഷ് കുമാറിന്റെ ഭൗതിക ശരീരം സൈനിക അകമ്ബടിയോടെയാണ് തെലുങ്കാനയിലെ സൂര്യാപേട്ടിലേക്ക് എത്തിച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img