Sunday, February 25, 2024

അച്ഛന്‍ എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ

അച്ഛന്‍ എറിഞ്ഞുകൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ നടത്തും. കുട്ടിയുടെ ചികില്‍സാചെലവ് ശിശുക്ഷേമ സമിതി ഏറ്റെടുത്തു. 55 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.

കോലഞ്ചേരി മെഡിക്കല് കോളജിലെ തീവ്രപരിചരണ വിഭാഗത്തില് ചികില്സയില് കഴിയുന്ന കുഞ്ഞിന് രക്തസ്രാവത്തെത്തുടര്‍ന്ന് തലച്ചോറിലുണ്ടായ മര്‍ദം നിയന്ത്രിക്കാന്‍ ചികിത്സ തുടരുകയാണ്.സംഭവത്തില് കുട്ടിയുടെ അച്ഛൻ ഷൈജു തോമസ് ജുഡീഷ്യല് കസ്റ്റഡിയിലാണ്. ബുധനാഴ്ച പുലര്ച്ചെയാണ് ഉറക്കത്തിനിടെ കരഞ്ഞ കുഞ്ഞിനെ ഷൈജു കാലില് പിടിച്ച്‌ കട്ടിലിലേക്ക് വലിച്ചെറിഞ്ഞതും തലയില്‍ അടിച്ചതുംആദ്യം അങ്കമാലി ലിറ്റില് ഫ്ളവര് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല് മിഷനിലും പ്രവേശിപ്പിച്ചത്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img